ജയലളിതയെ തമിഴ്നാട് മുഖ്യമന്ത്രിയാക്കണം; ആവശ്യവുമായി “അമ്മയുടെ” ആരാധകൻ കുരിശിലേറി

single-img
23 February 2015

jaya_650_022315020121ജയലളിതയെ തമിഴ്നാട് മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് എഐഎഡിഎംകെ പ്രവര്‍ത്തകന്‍ ഷിഹാന്‍ ഹുസൈനി കുരിശിലേറി.പ്രശസ്ത കരാട്ടെ വിദഗ്ധൻ കൂടിയാണു ഷിഹാന്‍ ഹുസൈനി.എഐഎഡിഎംകെ പ്രവര്‍ത്തകരുടെ സാന്നിദ്ധ്യത്തിലായിരുന്നു കുരിശിലേറ്റം.

കുരിശില്‍ നില്‍ക്കുന്ന ഹുസൈനിയുടെ കൈകളിലും കാലുകളിലും എഐഎഡിഎംകെ പ്രവര്‍ത്തകര്‍ ആണികള്‍ അടിച്ചുകയറ്റുന്ന വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.

മുൻ കൂട്ടി കൃത്യമായ പദ്ധതി തയ്യാറാക്കിയ ശേഷമായിരുന്നു ഇയാളുടെ കുരിശിലേറ്റം.കുരിശിലേറാൻ വരുന്നതു മുതൽ ആശുപത്രിയിൽ പോകുന്നത് വരെയുള്ള നിർദ്ദേശങ്ങൾ ഷിഹാന്‍ ഹുസൈനി നേരത്തെ തന്നെ പ്രവർത്തകർക്ക് നൽകിയിരുന്നു

അനധികൃത സ്വത്തു സമ്പാദന കേസില്‍ ശിക്ഷിക്കപ്പെതിനെ തുടർന്ന് ജയലളിത തമിഴ് നാട് മുഖ്യമന്ത്രി പദം രാജി വെച്ചിരുന്നു.അടുത്ത വിശ്വസ്തൻ ഒ പനീര്‍ശെല്‍വമാണു ഇപ്പോള്‍ തമിഴ്‌നാട് മുഖ്യമന്ത്രി.