മുതിര്‍ന്ന ബിജെപി നേതാവ് ലാല്‍ കൃഷ്ണ അദ്വാനി ഒരിക്കല്‍കൂടി വരനായി വിവാഹ വേദിയിൽ

single-img
23 February 2015

lal-krishna-advani-kamala-advani-2009-4-8-7-52-19മുതിര്‍ന്ന ബിജെപി നേതാവ് ലാല്‍ കൃഷ്ണ അദ്വാനി ഒരിക്കല്‍കൂടി വരന്റെ വേഷമണിഞ്ഞ് വിവാഹിതനായി.ഭാര്യ കമലയെ തന്നെയാണ് 87 കാരനായ അദ്വാനി തങ്ങളുടെ 50 -ാം വിവാഹ വാര്‍ഷിക ദിനത്തിത്തിൽ ഒരിക്കൽ കൂടി താലി ചാർത്തിയത്.

അദ്വാനിയുടെ വസതിയില്‍വെച്ചായിരുന്നു ചടങ്ങുകള്‍ സംഘടിപ്പിച്ചത്.

അദ്വാനിയുടെ മകള്‍ പ്രതിഭ ഇരുവരുടെയും ജീവിതത്തിലെ അവിസ്മരണീയ നിമിഷങ്ങള്‍ ഉള്‍പ്പെടുത്തിയ മൊണ്ടാഷ് അവതരിപ്പിച്ചു.

ചടങ്ങില്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, പ്രധാനമന്ത്രി നരേന്ദ്ര മോഡി, ഡെല്‍ഹി , ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, നാഗാലാന്‍ഡ് എന്നിവിടങ്ങളിലെ ഗവര്‍ണര്‍മാര്‍, കേന്ദ്ര മന്ത്രിമാര്‍, തുടങ്ങി ബിജെപിയുടെ ദേശീയ നേതാക്കളും ബോളിവുഡില്‍ നിന്നുള്ള പ്രമുഖരും പങ്കെടുത്ത് ദമ്പതിമാര്‍ക്ക്
ആശംസകള്‍ നേര്‍ന്നു.