സംസ്ഥാന സമ്മേളനം ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ച സംസ്ഥാനത്തെ ആദ്യരാഷ്ട്രീയ സമ്മേളനമായി മാറി

single-img
23 February 2015

VSപ്ലാസ്റ്റിക് കൊടിതോരണങ്ങള്‍, ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ എന്നിവ തുടക്കം മുതല്‍ ഒഴിവാക്കിയ ആലപ്പുഴയിലെ സിപിഎം സംസ്ഥാന സമ്മേളനം ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടുള്ള കേരളത്തിലെ ആദ്യ രാഷ്ട്രീയ പാര്‍ട്ടി സമ്മേളനമാി മാറി.

പ്ലാസ്റ്റിക്കിനു പകരം കയറാണ് സമ്മേളനത്തില്‍ പതാക ഉയര്‍ത്താന്‍ ഉപയോഗിച്ചത്. അതുപോലെ തന്നെ ഭക്ഷണശാലയില്‍ വലിച്ചെറിയുന്ന ഡിസ്‌പോസബിള്‍ ഗ്ലാസ്, പ്ലേറ്റ് എന്നിവയൊന്നും ഉപയോഗിക്കാതെ സിറാമിക് പ്ലേറ്റുകള്‍, ചില്ലുഗ്ലാസുകള്‍, തുണി വിരിപ്പ് എന്നിവയാണു ഭക്ഷണ ശാലയില്‍ ഉപയോഗിച്ചത്.

സമ്മേളന പ്രതിനിധികള്‍ ഭക്ഷണം ആവശ്യാനുസരണം സ്വയം വിളമ്പിയെടുക്കുകയായിരുന്നു. വിളമ്പിയെടുക്കുന്ന ഭക്ഷണം മിച്ചം വെയ്ക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശവുമുണ്ടായിരുന്നു. ഭക്ഷണശേഷവും മറ്റും ബാക്കിവെന്ന ജൈവവ്‌സ്തുക്കള്‍ ശേഖരിച്ച് പ്രത്യകം എയറോബിക് ബിന്നുകളില്‍ സംസ്‌കാരിക്കാന്‍ കൊണ്ടുപോകുകയും ചെയ്തു.