കോടിയേരി സിപിഐഎം സെക്രട്ടറി

single-img
23 February 2015

KODIYERI_BALA1കോടിയേരി ബാലകൃഷ്ണന്‍ സിപിഐഎമ്മിന്‍റെ പുതിയ സംസ്ഥാന സെക്രട്ടറി.പാര്‍ട്ടിയുടെ ഏഴാമത്തെ സംസ്ഥാന സെക്രട്ടറിയാണു കൊടിയേരി. തന്നെ ഏല്‍പ്പിച്ചത് വലിയ ഉത്തരവാദിത്തമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. താനെന്നും പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കും. പാര്‍ട്ടിയുടെ മുന്‍കാല സെക്രട്ടറിമാരെയെല്ലാം താനിന്ന് സ്മരിക്കുന്നുവെന്നും കൊടിയേരി പറഞ്ഞു.ഇപ്പോഴത്തെ സംസ്ഥാനകമ്മിറ്റിയില്‍ മറ്റുപലരെയും പോലെ വി.എസ്സ് ഇല്ല. അദ്ദേഹം കേന്ദ്രകമ്മിറ്റിയംഗമാണ്. അതേസമയം സംസ്ഥാനകമ്മിറ്റിയില്‍ ഒരു സീറ്റ് ഒഴിച്ചിട്ടിട്ടുണ്ടെന്നും വി.എസിനെക്കുറിച്ചുള്ള ചോദ്യത്തിനു ഉത്തരമായി കൊടിയേരി പറഞ്ഞു

 

പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ സി പി ഐ എമ്മിന്‍റെ പുതിയ സംസ്ഥാന കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കി. പാര്‍ട്ടി രൂപികരിക്കപ്പെട്ടതിന് ശേഷം ഇതാദ്യമായാണ് വി എസ് അച്യുതാനന്ദന്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കപ്പെടുന്നത്.

പുതിയ സംസ്ഥാന കമ്മിറ്റിയില്‍ 88 അംഗങ്ങളാണുള്ളത്. ഒരു സ്ഥാനം ഒഴിച്ചിട്ട് 87 പേരുടെ പേരുടെ പട്ടികയാണ് തയാറാക്കിയത്. പുതിയ കമ്മിറ്റി അംഗങ്ങളില്‍ നാല് ജില്ലാ സെക്രട്ടറിമാരും ഉള്‍പ്പെടുന്നു. വി.എന്‍ വാസവന്‍(കോട്ടയം).പി.മോഹനന്‍(കോഴിക്കോട്), കെ.പി ഉദയഭാനു(പത്തനംതിട്ട), സജി ചെറിയാന്‍(ആലപ്പുഴ) എന്നിവരാണ് ജില്ലാ സെക്രട്ടറിമാരെന്ന നിലയില്‍ പുതുതായി കമ്മിറ്റിയിലെത്തുന്നത്.

വി.ശിവന്‍കുട്ടി, എന്‍.എന്‍ കൃഷ്ണദാസ്, എം.ബി രാജേഷ്, പുത്തലത്ത് ദിനേശന്‍, പി.മോഹനന്‍, വി.എന്‍ വാസവന്‍, എം.സ്വരാജ്, സുസന്‍ കോടി(കൊല്ലം), കൊല്ലയില്‍ സുദേവന്‍, പി.നന്ദകുമാര്‍, കെ. സജീവന്‍, കെ.പി ഉദയഭാനു, സജി ചെറിയാന്‍, എം.വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, എസ്.എഫ്.ഐ പ്രസിഡന്റ് ശിവദാസന്‍ തുടങ്ങിയവരാണ് പുതുതായി കമ്മിറ്റിയിലെത്തുന്നത്.

 

വി.എസ് അച്യുതാനന്ദന്‍, എം.എ ബേബി, പാലോളി മുഹമ്മദ്കുട്ടി, എം.എം ലോറന്‍സ്, ടി ശിവദാസമേനോന്‍, സി.ടി കൃഷ്ണന്‍, വി.ആര്‍ ഭാസ്‌കരന്‍, എ.കെ നാരായണന്‍, എം.കെ ഭാസ്‌കരന്‍ എന്നിവരെയാണ് സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയത്.