മോദി ചായവിറ്റിട്ടില്ലേ?മോദി ചായ വിറ്റതിന് തെളിവില്ലെന്ന് വിവരാവകാശ രേഖ

single-img
23 February 2015

280904-narendramodijapanthree700റെയില്‍വേ പ്ലാറ്റ് ഫോമിലോ ട്രെയിനിലോ പ്രധാനമന്ത്രി നരേന്ദ്ര മോദി മുമ്പ് ചായ വിറ്റിരുന്നതായി തെളിയിക്കുന്ന ഔദ്യോഗിക രേഖകള്‍ ലഭ്യമല്ലെന്ന് വിവരാവകാശ രേഖ. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ തെഹ്‌സീന്‍ പുനവെല്ല വിവരാവകാശ നിയമ പ്രകാരം സമര്‍പ്പിച്ച അപേക്ഷയിലാണ് മോദി ചായ വിറ്റിരുന്നതിന് രേഖയില്ലെന്ന് വ്യക്തമായത്.

താന്‍ ചായ വിറ്റിരുന്നതായി മോദിയും അദ്ദേഹവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളും മുമ്പ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ റെയില്‍വേ പ്ലാറ്റ് ഫോമിലും ട്രെയിനിലും കച്ചവടം നടത്തുന്നതിന് ടൂറിസം ആന്‍ഡ് കാറ്ററിങ് ഡയറക്ടറേറ്റ് ഓഫ് റെയില്‍വേ ബോര്‍ഡിന്റെ ലൈസന്‍സ് ആവശ്യമാണ്. ഈ ലൈസന്‍സിലെ വിവരങ്ങള്‍ ആവശ്യപ്പെട്ടു സമര്‍പ്പിച്ച അപേക്ഷയിലാണ് മോഡിക്ക് ഇത്തരത്തിലൊരു ലൈസന്‍സ് നല്‍കിയതിന്റെ യാതൊരു രേഖയുമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയത്.