ശിഖർ ധവാന് സെഞ്ചുറി

single-img
22 February 2015

CRICKET-WC-2015-IND-RSAമെല്‍ബണ്‍: ലോകകപ്പിൽ ദക്ഷിണാഫ്രിക്കക്ക് എതിരെ ഇന്ത്യയുടെ ശിഖർ ധവാന് സെഞ്ചുറി. 122 പന്തിൽ നിന്നാണ് ധവാൻ സെഞ്ചുറി തികച്ചത്. ഒടുവിൽ 36 ഓവര്‍ പിന്നിടുമ്പോള്‍ 2 വിക്കറ്റിന് 191 എന്ന നിലയിലാണ് ടീം ഇന്ത്യ. ധാവാനൊപ്പം 37 റൺസ് നേടിയ രഹാനയാണ് ക്രീസിൽ.

34 റൺസു നേടിയ വിരാട് കോലിയാണ് അവസാനം പുറത്തായത്. പേസും ബൗണ്‍സുമുള്ള പിച്ചില്‍ തുടക്കത്തിലെ വിക്കറ്റ് നഷ്ടത്തിന് ശേഷം ധവാനും കോലിയും മികച്ച സൂക്ഷ്മതയോടെയാണ് കളിച്ചത്.

122 പന്തില്‍ 14  ബൗണ്ടറി ഉള്‍പ്പെടെയാണ് ധവാന്‍ സെഞ്ച്വറി നേടിയത്. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പാകിസ്താന് എതിരെ കളിച്ച ടീമില്‍ മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയിരിക്കുന്നത്.