വി.എസിനെ പിന്തുണച്ച് സിപിഎം ബംഗാള്‍ ഘടകവും മണിക് സര്‍ക്കാരും

single-img
22 February 2015

vsകൊല്‍ക്കത്ത: വി.എസ് അച്യുതാനന്ദന് പിന്തുണയുമായി സിപിഎം ബംഗാള്‍ ഘടകം രംഗത്ത്. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിഎസിനെതിരെയുള്ള പ്രമേയം റദ്ദാക്കണമെന്ന് ബംഗാള്‍ ഘടകം കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം വിഎസ് സംസ്ഥാന സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയത് ബംഗാളിലെ മാധ്യമങ്ങളിലും വലിയ വാര്‍ത്തായായിരുന്നു.

നേരത്തെ വിഎസിനെ അനുകൂലിച്ച് ത്രിപുര മുഖ്യമന്ത്രിയുമായ മണിക് സര്‍ക്കാരും കേന്ദ്ര നേതൃത്വത്തെ ബന്ധപ്പെട്ടിട്ടുണ്ട്. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ വൃന്ദ കാരാട്ടിനും സീതാറാം യച്ചൂരിക്കും വിഎസിന് അനുകൂലമായ നിലപാടാണുളളത്. എന്നാല്‍ പിബിയുടെ സമ്പൂര്‍ണയോഗം ചേരാതെ ഈ നിലപാട് പരിഗണിക്കാനാകില്ലെന്ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വ്യക്തമാക്കി.

അതിനിടെ, സമ്മേളനത്തില്‍ പങ്കെടുക്കാതെ തിരുവനന്തപുരത്തേക്ക് മടങ്ങിയ വി.എസ്.അച്യുതാനന്ദനെതിരെ സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ പൊതു ചര്‍ച്ചയില്‍ ഇന്നും രൂക്ഷ വിമര്‍ശനം. എമ്പ്രാന്തിരി ആനപ്പുറത്ത് കയറിയതുപോലെയാണ് വിഎസിന്റെ സ്ഥിതിയെന്ന് വി.എന്‍. വാസവന്‍ വിമര്‍ശിച്ചു.  കണ്ടഹാറില്‍ വിമാനം റാഞ്ചിയവരുടെ മാനസികാവസ്ഥയിലാണ് വിഎസ് എന്ന് എ.എന്‍.ഷംസീര്‍ വിമര്‍ശിച്ചു. പാര്‍ട്ടിയെ ബന്ദിയാക്കി വി.എസ്. മോചനദ്രവ്യം ആവശ്യപ്പെടുകയാണെന്നും ഷംസീര്‍ കുറ്റപ്പെടുത്തി.