റിമി ടോമി ജയറാമിന്റെ നായികയായി എത്തുന്നു

single-img
22 February 2015

Rimi_Tomyറിമി ടോമി ജയറാം ചിത്രത്തിലെ നായികയായി എത്തുന്നു. കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ‘തിങ്കൾ മുതൽ വെള്ളി വരെ’ എന്ന ചിത്രത്തിലൂടെയാണ് റിമി നായികയാകുന്നത്. കോമഡിക്ക് പ്രാധാന്യം നൽകിയെടുത്ത ചിത്രത്തിൽ സീരിയലിന് അടിമയായ തനി നാട്ടിൻപുറത്തുകാരിയായ പുഷ്പവല്ലി എന്ന കഥാപാത്രത്തെയാണ് റിമി അവതരിപ്പിക്കുന്നത്. ദിനേശ് പള്ളത്ത് തിരക്കഥയെഴുതുന്ന ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫാണ്.

മുന്പ് ബൽറാം വേഴ്‌സസ് താരാദാസ്, കാര്യസ്ഥൻ എന്നീ ചിത്രങ്ങളിലെ ഗാനരംഗങ്ങളിൽ റിമി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അഞ്ചു സുന്ദരികൾ എന്ന ചിത്രത്തിലെ ആഷിഖ് അബു സംവിധാനം ചെയ്ത ‘ഗൗരി’ എന്ന ചിത്രത്തിൽ റിമി ചെറിയ ഒരു വേഷം അവതരിപ്പിച്ചിട്ടുണ്ട്.