എമ്പ്രാന്തിരി ആനപ്പുറത്ത് കയറിയതുപോലെ; വീണ്ടും വിമര്‍ശനം ഏറ്റുവാങ്ങി വി.എസ്

single-img
22 February 2015

vsപാര്‍ട്ടി സംസ്ഥാന മ്മേളനം ബഹിഷ്‌കരിച്ചെങ്കിലും പൊതുചര്‍ച്ചയ്ക്കിടെ വി.എസിനെതിരെ വീണ്ടും കടുത്ത വിമര്‍ശനം. എമ്പ്രാന്തിരി ആനപ്പുറത്ത് കയറിയതുപോലെയാണ് വിഎസിന്റെ സ്ഥിതിയെന്ന് കോട്ടയം ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്‍ വിമര്‍ശിച്ചു. വിഎസിന് പാര്‍ട്ടിയില്‍ വിഐപി മെംബര്‍ഷിപ്പാണോ ഉള്ളതെന്നും വാസവന്‍ ചോദിച്ചു. കണ്ടഹാറില്‍ വിമാനം റാഞ്ചിയവരുടെ മാനസികാവസ്ഥയിലാണ് വിഎസ് എന്ന് എ.എന്‍.ഷംസീര്‍ വിമര്‍ശിച്ചു. പാര്‍ട്ടിയെ ബന്ദിയാക്കി വി.എസ്. മോചനദ്രവ്യം ആവശ്യപ്പെടുകയാണെന്നും ഷംസീര്‍ കുറ്റപ്പെടുത്തി.

അതേസമയം വി.എസിനെ വിമര്‍ശിച്ച് മുതിര്‍ന്ന പി.ബി അംഗങ്ങള്‍ രംഗത്തെത്തി. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ വൃന്ദ കാരാട്ടിനും സീതാറാം യച്ചൂരിക്കും വിഎസിന് അനുകൂലമായ നിലപാടാണുളളത്. ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ വി.എസിന് അനുകൂലമായ നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്  കേന്ദ്ര നേതൃത്വത്തെ ബന്ധപ്പെട്ടിട്ടുണ്ട്. എന്നാല്‍ പിബിയുടെ സമ്പൂര്‍ണയോഗം ചേരാതെ നേതാക്കളുടെ നിലപാടുകള്‍ പരിഗണിക്കാനാകില്ലെന്ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വ്യക്തമാക്കി. ഇന്നലെ സംസ്ഥാന സമ്മേളനത്തില്‍ നിന്ന് വിഎസ് ഇറങ്ങിപ്പോയത് ദേശീയ മാധ്യമങ്ങളിലും വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.