വിമര്‍ശനങ്ങളില്‍ വശംകെട്ട് പാക്കിസ്ഥാന്‍;ഇത്തവണ അക്തറിന്റെ ഊഴം

single-img
22 February 2015
shoaib_akhtarപാക്ക് ക്രിക്കറ്റ് ടീമിനെ പരഹസിച്ച് മുന്‍ താരം ഷുഹൈബ് അക്തര്‍ രംഗത്ത്. മിസ്ബഉള്‍ഹഖ് ഭീരുവാണെന്നും മുതിര്‍ന്ന ബാറ്റ്‌സ്മാന്‍ യൂനിസ് ഖാന്‍ കപടവേഷക്കാരാനാണെന്നും അക്തര്‍ ആരോപിച്ചു. മുന്‍ പാക് ക്രിക്കറ്റ് താരങ്ങളായ മുഹമ്മദ് യൂസഫ്, അസ്ഹര്‍ മഹമ്മൂദ് എന്നിവരും പങ്കെടുത്ത ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെയാണ് അക്തര്‍ രോഷാകുലനായത്. പാക് ടീം കോച്ച് വഖാര്‍ യൂനിസ് രാജിവെയ്ക്കണമെന്നും അക്തര്‍ തുറന്നടിച്ചു.
മിസ്ബ ഉള്‍ ഹഖിനെ സ്വാര്‍ത്ഥന്‍ എന്നും ഭീരുവെന്നും പരിഹസിച്ച അക്തര്‍ അഭിമുഖ സംഭാഷണങ്ങളിലെ മിസ്ബ മുറിഞ്ഞ ഇംഗ്ലീഷില്‍ സംസാരിക്കുന്നതിനെയും പരിഹസിച്ചു. 90 ബോളുകളില്‍ 60 സിംഗിളുകള്‍ നേടിയെടുക്കുകയെന്ന ലക്ഷ്യം മാത്രമാണ് മിസ്ബയ്ക്കുള്ളതെന്നും അദ്ദേഹം രാജ്യത്തെ കബളിപ്പിക്കുകയാണെന്നും അക്തര്‍ വിമര്‍സിച്ചു.