ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ഇന്ത്യ ദക്ഷിണാഫ്രിക്കയെ കീഴടക്കി; ഇന്ത്യക്ക് 130 റൺസിന്റെ കൂറ്റൻ വിജയം

single-img
22 February 2015

indiaലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ഇന്ത്യ ദക്ഷിണാഫ്രിക്കയെ കീഴടക്കി. 130 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. 307 റൺസ് വിജയലക്ഷ്യവുമയി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക റൺസിന് എല്ലാവരും പുറത്തായി. ഇന്ത്യക്കായി ഷമി മോഹിത് ശർമ്മ എന്നിവർ രണ്ട് വിക്കറ്റും അശ്വിൻ മൂന്ന് വിക്കറ്റും നേടി. ഇന്ത്യയുടെ ഫീൽഡിംഗ് മികവിന് മുന്നിൽ ദക്ഷിണാഫ്രിക്കയുടെ അപകടകാരികളായ ബാറ്റ്സ്മാർമാരായ മില്ലറും(22) ഡിവിലിയേഴ്സും(30) റൺ ഔട്ടായി.

55 റൺസ് നേടിയ ഡുപ്ലസിയാണ് ദക്ഷിണാഫ്രിക്കൻ നിരയിലെ ടോപ്പ് സ്കോറർ. ശിഖർ ധവാൻറെ സെഞ്ചുറി(137)യുടെ തികവിൽ ഇന്ത്യ നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 307 റൺസ് നേടി. രഹാനെയും അർധസെഞ്ചുറി(79)നേടി. വിരാട് കൊഹ്ലി(46), റെയ്ന(6), ധോണി(18) എന്നിവരാണ് മറ്റു സ്കോറർമാർ.

ദക്ഷിണാഫ്രിക്കക്ക് വേണ്ടി മോർക്കൻ രണ്ടു, സ്റ്റെയിൽ, പാർനൽ, താഹിർ എന്നിവർ ഓരോ വിക്കറ്റും നേടി.

ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പാകിസ്താന് എതിരെ കളിച്ച ടീമില്‍ മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയിരിക്കുന്നത്.