സാമ്പത്തിക തട്ടിപ്പ് കേസിൽ മമതാ ബാനര്‍ജിയുടെ മുഖ്യ സഹായി പിടിയിൽ

single-img
22 February 2015

panchaകൊല്‍ക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ സഹായിയും പ്രമുഖ വ്യവസായിയുമായ ഷിബാജി പാഞ്ച അറസ്‌റ്റില്‍. സാമ്പത്തിക തട്ടിപ്പ്‌ കേസുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത വിമാനത്താവളത്തില്‍ വെച്ചാണ്‌ പാഞ്ച പിടിയിലായത്‌. ഡല്‍ഹി പൊലീസിന്റെ പ്രത്യേക സംഘമാണ് ഇയാളെ പിടികൂടിയത്.

മമതാ ബാനര്‍ജിയുടെ ബംഗ്ലദേശ് സന്ദര്‍ശനത്തില്‍ ഇയാളും ഒപ്പമുണ്ടായിരുന്നു. സന്ദര്‍ശനത്തിനു ശേഷം തിരിച്ച് കൊല്‍ക്കത്തയില്‍ എത്തിയപ്പോഴാണ് ഇയാളെ പൊലീസ് പിടികൂടിയത്.  പാഞ്ചയ്‌ക്കെതിരെ ഡല്‍ഹി പോലീസ്‌ ലുക്ക്‌ ഔട്ട്‌ നോട്ടീസ്‌ പുറത്തിറക്കിയിരുന്നു. മമതാ ബാനര്‍ജിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യവസായിയാണ്‌ പാഞ്ച.