ക്രിസ് ഗെയില്‍ ഉടന്‍ വിരമിക്കണമെന്ന് ആവശ്യം; വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡില്‍ പുതിയ കലഹം

single-img
22 February 2015

chris-gayle1ക്രിസ് ഗെയില്‍ ഉടന്‍ തന്നെ വിരമിക്കണമെന്ന് ആവശ്യപ്പെട്ട് വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് മേധാവി ഡേവ് കാമറോണ്‍ രംഗത്ത്. ഒരു ആരാധകന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്താണ് ക്രിസ് ഗെയലിന്റെ കാര്യത്തില്‍ ഡേവ് കാമറോണ്‍ തന്റെ അതൃപ്തി പരസ്യക്കിയത്. ഗയലിന് റണ്‍സെടുക്കാന്‍ കഴിയുന്നില്ലെന്നും അതിനാല്‍ തന്റെ വിശ്വാസ്യത സംരക്ഷിക്കാന്‍ അദ്ദേഹം കളിക്കളത്തില്‍ നിന്നും മാറി നില്‍ക്കട്ടെ എന്നാണ് ആരാധകന്റെ ട്വീറ്റ്.

അതേസമയം ഡേവ് കാമറോണിന്റെ അഭിപ്രായത്തിനെതിരെ കളിക്കാരുടെ ഭാഗത്ത് നിന്ന് ശക്തമായ പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്. സംഭവത്തില്‍ വെസ്റ്റിന്‍ഡീസ് പ്ലെയേഴ്‌സ് അസോസിയേഷന്‍ ശക്തമായ പ്രതിഷേധം ബോര്‍ഡിനെ അറിയിച്ചുക്കഴിഞ്ഞു. ക്രിക്കറ്റ് മേധാവിയുടെ നടപടി അനുചിതമാണെന്നും ഇത് പ്രതിഷേധാര്‍ഹമാണെന്നും അവര്‍ പറഞ്ഞു.

അതേസമയം ലോകകപ്പിലെ രണ്ട് മത്സരങ്ങളിലും ഗെയല്‍ തീര്‍ത്തും പരാജയമായിരുന്നു. ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനെതിരെ 65 പന്ത് നേരിട്ട 34 റണ്‍സും രണ്ടാം മത്സരത്തില്‍ പാകിസ്താനെതിരെ നാല് റണ്‍സുമാണ് ഗെയില്‍ നേടിയത്.