വ്യാപക പ്രതിഷേധം; ഭൂമിയേറ്റെടുക്കല്‍ ഓര്‍ഡിനന്‍സ് കേന്ദ്രസര്‍ക്കാര്‍ ഭേദഗതി ചെയ്തേക്കും

single-img
22 February 2015

modi_wharton_bjpapന്യൂഡല്‍ഹി: വ്യാപക മായ പ്രതിഷേധത്തെ തുടർന്ന് ഭൂമിയേറ്റെടുക്കല്‍ ഓര്‍ഡിനന്‍സില്‍ കേന്ദ്രസര്‍ക്കാര്‍ ഭേദഗതി ചെയ്തേക്കും. ഓര്‍ഡിനന്‍സ് വന്‍കിട കോര്‍പറേറ്റ് കമ്പനികളെ സഹായിക്കുന്നതിന് വേണ്ടിയുള്ളതാണെന്ന് ആരോപിച്ച് വിവിധ കര്‍ഷക സംഘടനകള്‍ രംഗത്തെത്തിയതോടെയാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാടു മാറ്റം.

ഓര്‍ഡിനന്‍സിനെതിരെ അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ ഏകതാ പരിഷത്ത് ഹരിയാനയില്‍ നിന്ന് പ്രതിഷേധ പദയാത്ര ആരംഭിച്ചിരുന്നു. ചൊവ്വാഴ്ച്ച മുതല്‍ ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ സത്യഗ്രഹമിരിക്കാനും ഹസാരെ തീരുമാനിച്ചിട്ടുണ്ട്.

ഓര്‍ഡിനന്‍സ് കര്‍ഷക വിരുദ്ധമാണെന്ന് വിവിധ സംഘപരിവാര്‍ സംഘടനകള്‍ വിമര്‍ശനമുന്നയിച്ചിരുന്നു. സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന്റെ നേതൃത്വത്തില്‍ മന്ത്രിമാരും മുതിര്‍ന്ന ബിജെപി നേതാക്കളും യോഗം ചേര്‍ന്നു.