ഡല്‍ഹിയില്‍ വി.എസ് അനുകൂല പോസ്റ്റർ

single-img
22 February 2015

vsന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വി.എസ് അനുകൂല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. സി.പി.എം സംസ്ഥാന സമ്മേളനത്തിൽ നിന്നും പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ തിരുവനന്തപുരത്തേക്ക് മടങ്ങിയതിനു പിന്നാലെയാണിത്.

സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ നിശിതമായി വിമര്‍ശിച്ചുകൊണ്ടാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. പിണറായിയെ ഗോര്‍ബച്ചേവിനോടും യൂദാസിനോടും ഉപമിച്ചാണ് പോസ്റ്ററുകള്‍.

ഇതിന് മുമ്പും വി.എസിനെ അനുകൂലിച്ച് ന്യൂഡല്‍ഹിയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.