വാഗ്ദാനങ്ങളില്‍ ഈ പെണ്‍കുട്ടികള്‍ വീണുപോയി; ഐഎസില്‍ ചേരാന്‍ മൂന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥനികള്‍ നാടുവിട്ടു

single-img
22 February 2015

aaതീവ്രവാദസംഘടനായ ഐഎസില്‍ ചേരാന്‍ ആഗ്രഹിച്ച് മൂന്ന് പെണ്‍കുട്ടികള്‍ നാടുവിട്ടു. സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ ഷമിമ ബീഗം(15), കദീസ സുല്‍ത്താന (16), മാതാപിതാക്കളുടെ  അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് പേരു വെളിപ്പെടുത്താത്ത പതിനഞ്ചുകാരി എന്നിവരാണ് കഴിഞ്ഞ ചൊവ്വാഴ്ച ബ്രിട്ടനില്‍ നിന്നും വിമാനം കയറിയത്. കിഴക്കന്‍ ലണ്ടനിലെ  ഗാറ്റ്‌വിക്ക് വിമാനത്താവളത്തില്‍ നിന്ന് ഇവര്‍ ടര്‍ക്കിയിലേക്കാണ് പോയത്. അവിടെനിന്ന് ഐഎസ് അധനിവേശ മേഖലയിലേക്ക് എത്താനാണ് ഇവരുടെ ശ്രമം.

കഴിഞ്ഞ ഡിസംബറില്‍ സിറിയയിലേക്ക് പോയ  സുഹൃത്തായ പെണ്‍കുട്ടിയുടെ വാഗ്ദാനങ്ങളില്‍ ആകൃഷ്ടരായാണ് ഇവരും ഐസിസില്‍ ചേരാന്‍ തീരുമാനിച്ചത്. മാതാപിതാക്കളോട് മൂവരും വീടുവിട്ടത്. വിമാനത്താവളത്തിലെ സി. സി. ടിവിയില്‍നിന്ന് മൂവരുടെയയും ചിത്രങ്ങള്‍ ലഭിച്ചിട്ടുണ്ട്. അതേസമയം വിദ്യാര്‍ത്ഥിനികളെ കണ്ടെത്താന്‍ ബ്രിട്ടന്‍ ശ്രമം ആരംഭിച്ചു. വിദ്യാര്‍ത്ഥിനികല്‍ ഐഎസില്‍ ചേര്‍ന്നാല്‍ ഒരിക്കലും നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കില്ലെന്നും ബ്രിട്ടന്‍ വ്യക്തമാക്കി.