നിഷാമിന്റെ ഭാര്യ ഞായറാഴ്ച പോലീസിനു മുന്നില്‍ ഹാജരായേക്കും

single-img
22 February 2015

nisam-acting-bid-foiled.jpg.image.784.410തൃശ്ശൂര്‍: നിഷാമിന്റെ ഭാര്യ അമല്‍ ഞായറാഴ്ച പോലീസിനു മുന്നില്‍ ഹാജരാകും. കഴിഞ്ഞദിവസം പോലീസ് ഇവരോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ ഞായറാഴ്ച സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. നിശാന്തിനിക്കു മുന്നില്‍ ഹാജരാകാന്‍ ഒരുങ്ങുന്നത്.

അമലിനെ കേസുമായി എങ്ങനെ സഹകരിപ്പിക്കണം എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. സംഭവസമയത്ത് നിഷാമിനോടൊപ്പം ഉണ്ടായിരുന്ന അമലിനെ ഇതുവരെ സാക്ഷിപ്പട്ടികയിലോ പ്രതിപ്പട്ടികയിലോ ഉള്‍പ്പെടുത്തിയിട്ടില്ല. സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരാനാണ് പോലീസ് കാത്തിരിക്കുന്നത്. സാക്ഷികളുടെ മൊഴിയെടുക്കലിലൂടെയും ഇവരില്‍നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നതിലൂടെയും മാത്രമെ ഇതിന് സാധിക്കൂ.