വി.എസിന് സി.എം.പിയിലേക്ക് സ്വാഗതം – സി.പി ജോണ്‍

single-img
22 February 2015

vsകാഞ്ഞങ്ങാട്: വി.എസിനെ സ്വാഗതംചെയ്ത് സി.എം.പി. സി.പി.എമ്മില്‍ നാണംകെട്ട് നില്‍ക്കുന്നതെന്തിനെന്നും ഇറങ്ങിവന്നാല്‍ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നും സി.എം.പി ജനറല്‍ സെക്രട്ടറി സി.പി ജോണ്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

സി.എം.പിയിലേക്ക് വന്നാല്‍ വി.എസ്സിനെ തങ്ങളുടെ അഖിലേന്ത്യാനേതാവായി അംഗീകരിക്കുമെന്നും ജോണ്‍ കൂട്ടിച്ചേര്‍ത്തു. എം.വി.ആറിനെ പുറത്താക്കിയപ്പോള്‍ ഇം.എം.എസ് പറഞ്ഞത് അയാളുടെ കൂടെ 167 പാര്‍ട്ടിക്കാരേ ഉള്ളൂവെന്നാണ്. സി.എം.പി രൂപവത്കരിച്ച് സമ്മേളനം നടത്തിയപ്പോള്‍ ലക്ഷത്തിലേറെ പേര്‍ അണിനിരന്നു. വി.എസ്സിന്റെ കൂടെ ഈ നാട്ടിലെ പൊതുപ്രവര്‍ത്തകരുണ്ട്. ജനാധിപത്യ കമ്യൂണിസ്റ്റ് പ്രസ്ഥാനമുണ്ടാകണമെന്ന് ഇവിടത്തെ നല്ല കമ്യൂണിസ്റ്റുകാര്‍ ആഗ്രഹിക്കുന്നുണ്ട്.

ആരെ പുറത്താക്കിയാലും ഈ പാര്‍ട്ടിക്ക് ഒന്നും സംഭവിക്കില്ലെന്ന അഹങ്കാരമാണ് സി.പി.എമ്മിന്. വി.എസ്. ഇറങ്ങിവന്നാല്‍ അതോടെ സി.പി.എം നെടുകെ പിളരുമെന്നും ജോണ്‍ പറഞ്ഞു.