കമ്മീഷണറുമായി അടുപ്പമുണ്ടെന്നു കാണിക്കുന്ന നിഷാമിന്റെ എളാപ്പയുടെ ഫോണ്‍ സംഭാഷണം പുറത്ത്

single-img
22 February 2015

nisam-acting-bid-foiled.jpg.image.784.410തൃശ്ശൂര്‍: കമ്മീഷണര്‍ ജേക്കബ് ജോബുമായി അടുപ്പമുണ്ടെന്നു കാണിക്കുന്ന നിഷാമിന്റെ എളാപ്പയുടെ ഫോണ്‍ സംഭാഷണം പുറത്ത്. ഫോൺ സംഭാഷണത്തിൽ കമ്മീഷണർക്ക് പൂര്‍ണ്ണ പിന്തുണയും സംരക്ഷണവും ഇദ്ദേഹം വാഗ്ദാനം ചെയ്യുന്നുണ്ട്.

ജേക്കബ് ജോബിന് എന്തെങ്കിലും സംഭവിച്ചാല്‍ തനിക്കു സംഭവിക്കുന്ന പോലെയാണെന്നും താന്‍ ജീവിച്ചിരിക്കുമ്പോള്‍ ഇദ്ദേഹത്തിന് ഒന്നും പറ്റില്ലെന്നും. കമ്മീഷണറെ കാണാന്‍ പോയതായും ഇയാള്‍ വെളിപ്പെടുത്തുന്നു. ഇത്രനല്ല ഓഫീസര്‍മാര്‍ വേറെ ഉണ്ടാവില്ല എന്നും ഇതില്‍ പറയുന്നു. നിഷാം ഉപകാരം ചെയ്തവരെ തെറിവിളിക്കുന്ന ആളാണ് തുടങ്ങിയ അഭിപ്രായപ്രകടനങ്ങളും ഇതിലുണ്ട്.