സുരക്ഷാ ജീവനക്കാരന്റെ കൊല; സാക്ഷികളുടെ മൊഴി കോടതി രേഖപ്പെടുത്തി

single-img
22 February 2015

nisam-acting-bid-foiled.jpg.image.784.410തൃശൂര്‍: സുരക്ഷാ ജീവനക്കാരനെ കൊലക്കേസില്‍ സാക്ഷികളുടെ മൊഴി കോടതി രേഖപ്പെടുത്തി. അഡീഷനല്‍ സെഷന്‍സ് ഒന്നാംക്ളാസ് മജിസ്ട്രേറ്റാണ് കേസില്‍ നിര്‍ണായകമെന്ന് കരുതുന്ന ദൃക്സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയത്.

ചന്ദ്രബോസിനൊപ്പം മുഹമ്മദ് നിസാമിന്‍െറ ആക്രമണത്തില്‍ പരിക്കേറ്റ അനൂപ്, ഹസൈനാര്‍, അജീഷ് എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. നിസാമിന് സാമ്പത്തിക-രാഷ്ട്രീയബന്ധങ്ങളുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച് ജാമ്യം നിഷേധിച്ച ജില്ലാ സെഷന്‍സ് കോടതിയുടെ നിര്‍ദേശപ്രകാരമാണ് സാക്ഷികളുടെ മൊഴി മജിസ്ട്രേറ്റ് കഴിഞ്ഞ ദിവസം എടുത്തത്.

ശനിയാഴിച്ച 2.45ന് തുടങ്ങിയ മൊഴിയെടുക്കല്‍ അഞ്ച് വരെ നീണ്ടു. ആദ്യം അനൂപിന്‍െറ മൊഴിയാണ് രേഖപ്പെടുത്തിയത്. അറിയാവുന്ന കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയെന്ന് സാക്ഷികള്‍ പറഞ്ഞു.
അതേസമയം, സാക്ഷിമൊഴി ശേഖരണത്തില്‍ പാലിക്കേണ്ട സുരക്ഷാ നടപടികളൊന്നും പാലിച്ചിട്ടില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. അടച്ചിട്ട കോടതി മുറിയെന്നതിന് അപ്പുറത്ത് മറ്റ് സുരക്ഷാ നടപടികളൊന്നും ഉണ്ടായിട്ടില്ല.