പുരുഷനായ ദൈവ സങ്കല്പത്തെ ഇനി തള്ളിക്കളയേണ്ടി വരും; മരണപ്പെട്ട് 48 മിനിട്ടിന് ശേഷം ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിയ പുരോഹിതൻ പറയുന്നു ‘ദൈവം സ്ത്രീയാണ്’

single-img
21 February 2015

father-johnമസാച്ചുസെറ്റ്‌സ്: പുരുഷനായ ദൈവ  സങ്കല്പത്തെ ഇനി തള്ളിക്കളയേണ്ടി വരും. കാരണം മരണത്തിൽ നിന്നും തിരിച്ചെത്തിയ പുരോഹിതൻ പറയുന്നു ദൈവം സ്ത്രീയാണെന്ന്.  ഡോക്ടര്‍മാര്‍ മരിച്ചതായി പ്രഖ്യാപിച്ച് 48 മിനിട്ടിന് ശേഷം ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിയ പുരോഹിതനാണ് ഈ കാര്യം വെളുപ്പെടുത്തിയത്. ഡോക്ടര്‍മാരെ പോലും അമ്പരപ്പിച്ച മടങ്ങിവരവായിരുന്നു 71കാരനായ ഫദര്‍ ജോണ്‍ മിഖായേല്‍ ഒനീലിന്റേത്. മരണത്തെ തോല്പിച്ച് തിരിച്ചെത്തിയ പുരോഹിതൻ പറയുന്നത് ദൈവം സ്ത്രീയാണെന്ന്.

മരണശേഷം ഇദ്ദേഹം സ്വര്‍ഗത്തിലെത്തിയെന്നും അവിടെ ദൈവത്തെ കണ്ടെന്നും. മാത്രമല്ല, മാതാവിന്റെ രൂപത്തിലുള്ള ഒരു പ്രകാശമാണ് ദൈവമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹൃദയത്തിന്റെ ചലനം അവസാനിച്ച് 48 മിനിട്ടിന് ശേഷമാണ് വീണ്ടും പുരോഹിതന്റെ ഹൃദയം മിടിച്ചത്.

ജനുവരി 29നാണ് ഫാദര്‍ ജോണിനെ ഹൃദയാഘാതത്തെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ എത്തുമ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നു. ക്രിസ്തീയ വിശ്വാസത്തെ പാടെ തള്ളുന്നതാണ് ജോണിന്റെ വാദം. എന്നാല്‍ ഇനിയുള്ള തന്റെ ജീവിതം വിശുദ്ധമാതാവിന്റെ സേവനത്തിനായി സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.