ഫേസ്ബുക്ക് ലൈക്കിന്റെ കാര്യത്തിൽ സച്ചിന്റെ തൊട്ടുപിന്നിൽ കോഹ്‌ലി

single-img
21 February 2015

kohliഫേസ്ബുക്കില്‍ ലൈക്കിന്റെ കാര്യത്തിലും സച്ചിന്റെ തൊട്ടുപിന്നിൽ കോഹ്‌ലി. രണ്ടു കോടി ഫോളോവേഴ്‌സാണ് വിരാട് കോഹ്‌ലിക്കുള്ളത്. 2.4 കോടി ആരാധകരുമായി സച്ചിന്‍ തെന്‍ഡുല്‍ക്കറാണ് ഒന്നാം സ്ഥാനത്തുള്ളത്. കഴിഞ്ഞ വര്‍ഷം വരെ വെറും അഞ്ചു മില്യണ്‍ ആയിരുന്നു കോഹ്ലിയുടെ ഫേസ്ബുക്ക് ആരാധകര്‍. എന്നാൽ നിലവിലെ രീതിയില്‍ പോയാല്‍ കോഹ്‌ലി വൈകാതെ സച്ചിനെ പിന്തള്ളും.

ലോകകപ്പ് ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെതിരെ നേടിയ സെഞ്ചുറിയാണ് ഫേസ്ബുക്കില്‍ കോഹ്‌ലിയെ താരമാക്കിയത്. ലോകത്തില്‍ ഏറ്റവും അധികം ഫോളോവേഴ്‌സുള്ള ഇരുപതാമത്തെ താരമാണ് കോഹ്‌ലി.

സച്ചിന്‍ പതിമൂന്നാം സ്ഥാനത്തും. 107 മില്യണ്‍ ഫോളോവേഴ്‌സുമായി പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒന്നാം സ്ഥാനത്തുള്ളത്.

78 മില്യണുമായി അര്‍ജന്റീനയുടെ താരം ലയണല്‍ മെസിക്കാണ് രണ്ടാം സ്ഥാനം. ട്വിറ്ററില്‍ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള ക്രിക്കറെന്ന സ്ഥാനം സച്ചിനെ പിന്തള്ളി കോഹ്‌ലി നേരത്തെ സ്വന്തമാക്കിയിരുന്നു.