വധശിക്ഷക്ക് മുൻപ് യുവതിയുടെ അന്ത്യാഭിലാഷത്തിന്റെ ലിസ്റ്റ് കണ്ട് ജയില്‍ അധികൃതര്‍ ഞെട്ടി

single-img
21 February 2015

Hangജോര്‍ജ്ജിയ(യുഎസ്):വധശിക്ഷ നടപ്പാക്കാൻ നേരം പ്രതിയുടെ അന്ത്യാഭിലാഷം കേട്ട് ഞെട്ടി നിൽക്കുന്ന ഭടന്മാരേയും രാജാക്കന്മാരേയും പറ്റി കഥകളിലൂടെ നമ്മൾ കുട്ടിക്കാലത്ത് ഒരുപാട് കേട്ടിട്ടുണ്ടാകും. എന്നാൽ യഥാർഥത്തിലും അങ്ങനെ ചിലരുണ്ട്. അടുത്തയാഴ്ച വധശിക്ഷ നടപ്പിലാക്കുന്ന യുവതിയുടെ അന്ത്യാഭിലാഷത്തിന്റെ ലിസ്റ്റ് കണ്ട് ഞെട്ടിയിരിക്കുകയാണ് ജോര്‍ജ്ജിയൻ ജയില്‍ അധികൃതര്‍.

കെല്ലി റെനീ ഗിസ്സെന്‍ഡാനര്‍ എന്ന 46 കാരിയുടെ വധശിക്ഷ ഫെബ്രുവരി 25ന് നടക്കുന്നത്. അതിന് മുന്നോടിയായി യുവതി ജയില്‍ അധികൃതര്‍ക്ക് നല്‍കിയ അന്ത്യ അത്താഴ ലിസ്റ്റില്‍ ചീസ് ബര്‍ഗര്‍ മുതല്‍ ചെറി വാനില ഐസ്‌ക്രീം വരെയുണ്ട്.

രണ്ട് ചീസ് ബര്‍ഗറുകള്‍,  ബട്ടര്‍ മില്‍ക്കും കോണ്‍ ബ്രഡ്ഡും, പോപ്പ് കോണ്‍, ലമനൈഡ്, മുട്ട പൊരിച്ചതും തക്കാളിയും കുരുമുളകും ഉള്ളിയും കാരറ്റും ചീസും കൊണ്ടുണ്ടാക്കിയ സാലഡ് എന്നിവയാണ് ലിസ്റ്റില്‍ ഉള്ളത്. കൂടാതെ ബട്ടര്‍ മില്‍ക്ക് കൊണ്ട് സാലഡ് അലങ്കരിക്കണമെന്നും കെല്ലി പ്രത്യേകം ആവശ്യപ്പെട്ടിട്ടുണ്ട്.

കാമുകനുമൊത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസിലാണ് ഇവര്‍ക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത്. ജോര്‍ജ്ജിയയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന ഏക വനിതയാണ് കെല്ലി. ലെഥാല്‍ കുത്തിവെച്ചാണ് യുഎസില്‍ വധശിക്ഷ നടപ്പിലാക്കുന്നത്.