പ്ളഗ് ഇൻ ഹൈബ്രിഡ് സ്‌പോർട്‌സ് കാറുമായി ബി.എം.ഡബ്ള്യു ഇന്ത്യയിൽ

single-img
21 February 2015

bmwമുംബയ്:  പ്ളഗ് ഇൻ ഹൈബ്രിഡ്  സ്‌പോർട്‌സ് കാറായ ബി.എം.ഡബ്ള്യു ഐ – 8 ഇന്ത്യൻ വിപണിയിലെത്തി. പെട്രോൾ എൻജിനും ഇലക്‌ട്രിക് എൻജിനും ഉണ്ടെന്നതാണ് പ്ളഗ് ഇൻ ഹൈബ്രിഡ് കാറിന്റെ പ്രത്യേകത. 96 കിലോവാട്ട് ശേഷിയുള്ള ലിത്തിയം അയൺ ബാറ്ററി കാറിന്റെ മുൻ വശത്തെ ആക്സിലിൽ ഘടിപ്പിച്ചിട്ടുണ്ട്. പുറകുവശത്തെ ആക്സിലിനെ ചലിപ്പിക്കുന്നത് 1.5 ലിറ്ററിന്റെ മൂന്ന് സിലണ്ടർ പെട്രോൾ എഞ്ചിനാണ്.

ഇലക്‌ട്രിക് എൻജിനിൽ ഡ്രൈവിംഗ് ആരംഭിച്ച്, പിന്നീട് പെട്രോളിലേക്ക് മാറുമ്പോൾ മണിക്കൂറിൽ 250 കിലോമീറ്റർ വരെ  ടോപ്‌സ്‌പീഡ് ലഭിക്കും. ലിറ്ററിന് 47.45 കിലോമീറ്റർ മൈലേജ് ലഭിക്കുമെന്നതും ഐ – 8ന്റെ സവിശേഷതയാണ്. മുംബയ്, ചെന്നൈ, ഡൽഹി എന്നിവിടങ്ങളിലാണ് ഐ  – 8 ലഭ്യമാകുക. വില 2.29 കോടി രൂപ.