കേന്ദ്രസേനയെ മുല്ലപ്പെരിയാർ അണക്കെട്ടിൽ വിന്യസിക്കാൻ അനുവദിക്കില്ല- മുഖ്യമന്ത്രി ഉമ്മൻചാണ്ടി

single-img
21 February 2015

umman-chandy_2_2011-12-29-01-12-54-lതിരുവനന്തപുരം: കേന്ദ്രസേനയെ മുല്ലപ്പെരിയാർ അണക്കെട്ടിൽ വിന്യസിക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. അണക്കെട്ടിന്‍റെ സുരക്ഷയെ കണക്കിലെടുത്ത് മുല്ലപ്പെരിയാറിൽ കേന്ദ്രസേനയെ വിന്യസിക്കണമെന്നു തമിഴ്നാട് സർക്കാർ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. വിഴിഞ്ഞം പദ്ധതിയിൽ നിന്നും കമ്പനികൾ പിൻമാറിയത് അപ്രതീക്ഷിതമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു