30 സ്ത്രീകളെ ബലാത്സംഗം ചെയ്ത യുവാവിന് 1535 വര്‍ഷത്തെ തടവ്

single-img
21 February 2015

rapist30 സ്ത്രീകളെ ബലാത്സംഗം ചെയ്ത യുവാവിന് 1535 വര്‍ഷത്തെ തടവ്. ദക്ഷിണാഫ്രിക്കയിലാണ് സംഭവം നടന്നത്. ആല്‍ബര്‍ട്ട്  മൊരാക്കെ എന്ന  35 കാരനെയാണ് ഇത്രയും വർഷത്തെ താടവിന് ജോഹന്നാസ്ബര്‍ഗ് ഹൈക്കോടതി ശിക്ഷിച്ചത്.  2007 മുതല്‍ 2012 വരെയുള്ള കാലളവിലാണ് ഇയാള്‍ 30 സ്ത്രീകളെ പീഡനത്തിന് ഇരയാക്കിയത്.

ഇയാളുടെ ശിക്ഷാവിധി കരഘോഷത്തോടെയാണ് കോടതിയിലുണ്ടായിരുന്ന സ്ത്രീകള്‍ എതിരേറ്റത്.

1535 വര്‍ഷത്തെ ശിക്ഷയില്‍ 30 ജീവപര്യന്തതടവും മോഷണം, തട്ടിക്കൊണ്ടുപോകല്‍ എന്നീ കുറ്റങ്ങള്‍ക്ക്  360 വര്‍ഷവുമാണ് ശിക്ഷ വിധിച്ചത്. ഇയാള്‍ക്കെതിരെ 30 ബലാത്സംഗം, 24 മോഷണം, 41 തട്ടിക്കൊണ്ടുപോകല്‍,  തുടങ്ങി കുറ്റങ്ങളാണ് ചുമത്തിയത്.  എന്നാല്‍ ഇയാള്‍ തനിക്കെതിരായ കേസുകള്‍ കോടതിയില്‍ നിഷേധിച്ചു.  144 കേസുകളിലും മൊരാക്കെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി ദയയുടെ കണിക പോലും  ഇയാള്‍  അര്‍ഹിക്കുന്നില്ലെന്ന് കോടതി പറഞ്ഞു.