സൊമാലിയയില്‍ ചാവേര്‍ ആക്രമണം; 20 പേര്‍ കൊല്ലപ്പെട്ടു

single-img
21 February 2015

SOMALIAസൊമാലിയയില്‍  ചാവേര്‍ ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ ഒരു പാര്‍ലമെന്റ് അംഗവും തലസ്ഥാനത്തെ ഡപ്യൂട്ടി മേയറും കൊല്ലപ്പെട്ടു. സ്ഫോടനത്തിൽ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട് ഇവരെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സൊമാലിയന്‍ തലസ്ഥാമായ മൊഗാദിഷുവില്‍ ഹോട്ടലിനു നേര്‍ക്കാണ് ആക്രമം നടന്നത്. സമീപത്ത് പാര്‍ക്ക് ചെയ്‌തിരുന്ന കാറും പൊട്ടിത്തെറിക്കുകയായിരുന്നു.

വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടെ ഉണ്ടായ കാര്‍ ബോംബ് സ്ഫോടനത്തിന് ശേഷം ഭീകരര്‍ മുസ്ലിം പള്ളി ആക്രമിക്കുകയും ചെയ്തു. മൊഗാദിഷുവിലെ സെന്‍ ട്രല്‍ ഹോട്ടലാണ് ഭീകരര്‍ ലക്ഷ്യമിട്ടത്. സംഭവത്തെ തുടര്‍ന്ന് ഹോട്ടലിന് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

ഭീകര സംഘടനയായ അല്‍ഖായിദയുമായി ബന്ധമുള്ള സംഘടനയായ അല്‍-ഷബാബാണ് ആക്രമണം നടത്തിയത്. സൊമാലിയയുടെ തെക്കന്‍ പ്രദേശങ്ങളെല്ലാം നിയന്ത്രിക്കുന്നത് അല്‍- ഷബാബാണ്.