പതിവ് തെറ്റിച്ചില്ല;നീലേശ്വരത്ത് ഇത്തവണയും വി.എസ് അനുകൂല പ്രകടനം

single-img
21 February 2015

00202_101823കാസര്‍കോട് ജില്ലയിലെ നീലേശ്വരത്ത് വി.എസ് അനുകൂല പ്രകടനം. വി.എസ് സംസ്ഥാന സമ്മേളനത്തില്‍ നിന്നും ഇറങ്ങിപ്പോയ സംഭവത്തെ തുടർന്ന് സംസ്ഥാനത്ത് നടക്കുന്ന ആദ്യത്തെ അനുകൂല പ്രകടനമാണിത്.

വിഎസിനെതിരായ സംഘടന നടപടികള്‍ക്കെല്ലാം എതിരായി സംസ്ഥാനത്താദ്യം പരസ്യപ്രതിഷേധത്തിന്റെ അലയോലികള്‍ ഇവിടെയാണ് ഉയര്‍ന്നിരുന്നത്. വിഎസ് ഓട്ടോ സ്റ്റാന്റെന്ന പേരില്‍ വിഭാഗീയതയുടെ അടയാളമായി പാര്‍ട്ടി നേതൃത്വത്തിന് എന്നും തലവേദന സൃഷ്ടിച്ചിരുന്നത് ഇവിടുത്തെ ഒട്ടോ തൊഴിലാളികളുടെ നിലപാടുകളാണ്.

പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും ഔദ്യോഗിക വിഭാഗവും തമ്മില്‍ ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടാകുമ്പോള്‍ നീലേശ്വരത്തെ ഈ ഓട്ടോ സ്റ്റാന്റിലെ നീക്കങ്ങള്‍ ഏറെ ചര്‍ച്ചയായിരുന്നു.