ജമ്മുവില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍, രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

single-img
21 February 2015

loc-bsf-jammuശ്രീനഗര്‍: ജമ്മു കശ്മീരിലെ സോപോര്‍ മേഖലയില്‍ സൈന്യവുംഭീകരരും തമ്മില്‍ ഏറ്റുമുട്ടി. സംഭവത്തില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഭീകരസംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബയിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക സൂചന. ഇത് സംബന്ദിച്ച കൂടുതല്‍ വിശദാംശങ്ങള്‍ അറിവായിട്ടില്ല.

കൊല്ലപ്പെട്ട തീവ്രവാദികള്‍ മേഖലയില്‍ കാലങ്ങളായി പ്രവര്‍ത്തിച്ചു വരികയാണെന്നും സൂചനയുണ്ട്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സൈന്യവും പൊലീസും സംയുക്തമായാണ് തെരച്ചില്‍ നടത്തിയത്. തുടര്‍ന്നാണ് ഏറ്റുമുട്ടലിനൊടുവില്‍ ഭീകരരെ വധിച്ചത്. ഏറ്റുമുട്ടല്‍ രണ്ട് മണിക്കൂറിലധികം നീണ്ടു നിന്നെന്ന് സൈന്യം വ്യക്തമാക്കി.