വി.എസ് പുറത്തേക്കോ?വി എസിന്റെ വിടിന് മുന്നിൽ അനുകൂലികളുടെ പ്രകടനം

single-img
21 February 2015

10448733_893206017388366_2769692953010562891_nസി.പി.എം സംസ്ഥാന സമ്മേളനത്തില്‍ പൊതു ചര്‍ച്ചക്കിടെ രൂക്ഷവിമര്‍ശനമുയര്‍ന്നതിനു പിന്നാലെ പ്രതിപക്ഷനേതാവ് വി.എസ് വേദി വിട്ടു. വേദിയില്‍ നിന്ന് വി.എസ് അച്യുതാനന്ദന്‍ ഇറങ്ങിപ്പോയത് വിമര്‍ശനങ്ങള്‍ കേട്ടിരിക്കാന്‍ കഴിയില്ലെന്ന് കാരാട്ടിനെ അറിയിച്ച ശേഷം. മതിയാക്കുകയാണ് എന്ന് ഒറ്റ വാക്കില്‍ വി.എസ് അടുപ്പമുള്ളവരോട് പറഞ്ഞതായും പിണറായിക്കെതിരെ നടപടിയെടുക്കാതെ മടങ്ങില്ലെന്ന് വി.എസ് കാരാട്ടിനെ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്

വി.എസിനോട് അടുപ്പം പുലര്‍ത്തുന്ന സീതാറാം യെച്ചൂരി മടങ്ങിവരണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തെ വീട്ടിലേക്ക് വിളി.സമ്മേളനത്തില്‍ പ്രസംഗിക്കാന്‍ പോലും വിലക്കുള്ള വി.എസിനു മുന്നില്‍ പ്രതികരിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം ഇറങ്ങിപ്പോവലായിരുന്നു.

പുന്നപ്രയിലെ വിഎസിന്റെ വീട്ടിന് മുന്നിലേക്ക് പാര്‍ട്ടി അണികള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. വിശ്വസ്തരുരുമായി ഉച്ചതിരിഞ്ഞ് ചര്‍ച്ച ഉണ്ടാകുമെന്നാണു വിവരം.നാലുമണിക്ക് മാധ്യമങ്ങളെയും വി.എസ് കണ്ടേക്കും.വീട്ടിനകത്തേക്ക് അടുത്ത അനുയായികളേപ്പോലും ഇതുവരെ കടത്തിവിട്ടില്ല.