നാലു വർഷത്തെ ഇടവേളക്ക് ശേഷം മമ്മുട്ടി വീണ്ടും തമിഴിൽ അഭിനയിക്കുന്നു

single-img
20 February 2015

mammoottyനാലു വർഷത്തെ ഇടവേളക്ക് ശേഷം മെഗാസ്‌റ്റാര്‍ മമ്മുട്ടി വീണ്ടും തമിഴിൽ അഭിനയിക്കുന്നു.  ദേശീയ പുരസ്‌കാര ജേതാവായ റാമാണ്‌ മമ്മൂട്ടിയുടെ പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്‌. സിനിമയിലെ മറ്റു താരങ്ങളെ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന്‌ റാം പറഞ്ഞു. ചിത്രത്തിന്റെ ഗാനങ്ങള്‍ യുവന്‍ ശങ്കര്‍ രാജ ഒരുക്കും.

തമിഴില്‍ മുമ്മൂട്ടിയുടെ പേരില്‍ കുറച്ചു ചിത്രങ്ങള്‍ മാത്രമാണ്‌ വിജയിച്ചിട്ടുള്ളത്‌. 2010ൽ  തമിഴ്‌ ആക്ഷന്‍ താരം അര്‍ജ്‌ജുനും മമ്മൂട്ടിയും ഒരുമിച്ച വന്ദേമാതരവും പ്രതീക്ഷിച്ച വിജയം നല്‍കിയിരുന്നില്ല.

2007ല്‍ പുറത്തിറങ്ങിയ കാട്രതുവാണ്‌ റാമിന്റെ ആദ്യ ചിത്രം. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ തങ്കമീന്‍കള്‍ ചിത്രത്തിലെ നായകന്‍ കൂടിയായ റാമിന്‌ മൂന്ന്‌ ദേശീയ പുരസ്‌കാരമാണ്‌ നേടിക്കൊടുത്തത്‌. റാം തന്നെയാണ്‌ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും. സിദ്ദിഖ്‌ സംവിധാനം ചെയ്യുന്ന ഭാസ്‌കര്‍ ദി റാസ്‌കലാണ്‌ മമ്മൂട്ടിയുടെ റിലീസിനൊരുങ്ങുന്ന അടുത്ത ചിത്രം.