ടി.പി വധക്കേസിൽ വി.എസ് അച്യുതാനന്ദനെ സാക്ഷിയാക്കി മൊഴി എടുക്കണമെന്ന് കെ.കെ രമ

single-img
20 February 2015

Rema -  1കോഴിക്കോട്: ടി.പി വധക്കേസിൽ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ കത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ സാക്ഷിയാക്കി മൊഴി എടുക്കണമെന്ന് കെ.കെ രമ.  ടി.പിയെ വധിച്ചത് സി.പി.എമ്മിന്റെ അറിവോടെയാണെന്ന് വി.എസിന്റെ നിലാപാടോടു കൂടി വ്യക്തമായിരിക്കുകയാണെന്നും അവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കേസ് സി.ബി.ഐയ്ക്ക് കൈമാറാൻ സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനു മേൽ സമ്മർദ്ദം ചെലുത്തണം. വി.എസിനോടുള്ള പ്രതികാരമായാണ് ടി.പിയെ സി.പി.എം വധിച്ചത്. ടി.പി വധത്തിൽ പാ‌ട്ടിയുടെ പങ്ക് പുറത്ത് വരാതിരിക്കുന്നതിന് വേണ്ടിയാണ് പി.മോഹനനെ കോഴിക്കോട് ജില്ലാ സെക്രട്ടറി ആക്കിയതെന്നും രമ ആരോപിച്ചു.