നിസാമിന്റെ ഭാര്യക്ക് രണ്ടു ദിവസത്തിനകം ഹാജരാകാനുള്ള നോട്ടീസ് നല്‍കി

single-img
20 February 2015

nisam-acting-bid-foiled.jpg.image.784.410സുരക്ഷാ ജീവനക്കാരൻ ചന്ദ്രബോസിനെ നിസാം മര്‍ദ്ദിക്കുന്ന സമയത്ത് ഭാര്യ അമലും ഒപ്പമുണ്ടായിരുന്നുവെന്ന് ദൃക് സാക്ഷികൾ  വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് രണ്ടു ദിവസത്തിനകം ഹാജരാവാൻ നോട്ടീസ് നല്‍കി. അതേസമയം അമൽ എറണാകുളത്ത് രഹസ്യകേന്ദ്രത്തിൽ ഉള്ളതായി പൊലീസിന് വിവരം ലഭിച്ചു.

ഭാര്യയെ വീട്ടിൽ നിന്നു  വിളിച്ചുവരുത്തി കാറിന്റെ മുൻസീറ്റിൽ ഇരുത്തിയ ശേഷമാണ് നിസാം ചന്ദ്രബോസിനെ ആക്രമിച്ചത്. നിസാമിന്റെ പക്കൽ തോക്കുണ്ടെന്ന് പേരാമംഗലം സി.ഐ കോടതിയിൽ കൊടുത്ത റിപ്പോർട്ടിലുണ്ട്. എന്നാൽ തോക്കു കണ്ടെത്താൻ നടത്തിയ തെരച്ചിൽ വിഫലമായെന്നും സി. ഐ നൽകിയ റിപ്പോർട്ടിലുണ്ട്.   2013 മുതൽ നിസാം പേരാമംഗലം പൊലീസ്  സ്റ്റേഷനിലെ  റൗഡി ലിസ്റ്റിൽ ഉള്ള വ്യക്തിയാണ്.