സൗദി അറേബ്യയിലെ വനിതാ അവതാരകര്‍ സൗന്ദര്യം പുറത്തു കാണിച്ച് ടെലിവിഷനില്‍ പ്രത്യക്ഷപ്പെടരുതെന്ന നിയമം ഷൂറാ കൗണ്‍സില്‍ പാസാക്കി

single-img
20 February 2015

Saudiസൗദി അറേബ്യയിലെ ടെലിവിഷന്‍ ചാനലുകളില്‍ ജോലി ചെയ്യുന്ന വനിതാ അവതാരകര്‍ സൗന്ദര്യം പുറത്തു കാണിച്ച് ടെലിവിഷനില്‍ പ്രത്യക്ഷപ്പെടരുതെന്ന നിയമം ഷൂറാ കൗണ്‍സില്‍ പാസാക്കി. സൗദി ക്യാബിനറ്റ് നിയമം പാസാക്കി കഴിഞ്ഞാല്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ ടെലിവിഷന്‍ ചാനലുകളിലെ വനിതാ അവതാരകര്‍ക്കും ഇത് ബാധകമായിരിക്കുമെന്ന് ജനറല്‍ കമ്മീഷന്‍ ഫോര്‍ ഓഡിയോവിഷ്വല്‍ മീഡിയയുടെ ചെയര്‍മാന്‍ അഹമദ് അല്‍ സെയ്‌ലീ അറിയിച്ചു.

മാധ്യമ പ്രവര്‍ത്തനത്തിനെതിരെ ഇസ്ലാമിക് തീവ്രവാദികള്‍ ഉള്‍പ്പെടെയുള്ളവര്‍ വെല്ലുവിളി ഉയര്‍ത്തുമ്പോള്‍ ഷൂറാ കൗണ്‍സില്‍ വനിതാ മാധ്യമ പ്രവര്‍ത്തകരുടെ വേഷത്തിന്റെ കാര്യത്തില്‍ മാത്രം ഇത്ര താല്‍പര്യം കാണിച്ചത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് ഷൂറാ അംഗമായ ലതീഫാ അല്‍ ഷുവാലന്‍ പ്രതികരിച്ചു.

എന്നാല്‍ സൗദിയിലെ ദേശീയ ടെലിവിഷന്‍ ചാനല്‍ അവരുടെ വനിതാ അവതാരകരോട് ഷൂറാ കൗണ്‍സിലിന്റെ തീരുമാനം പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ ഇത്തരം നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു.