മോഡി പറഞ്ഞാല്‍ കെജ്രിവാള്‍ അനുസരിക്കും, പ്രധാനമന്ത്രിയുടെ ഉപദേശം സ്വീകരിച്ച് യോഗാചാര്യന്റെ ചികിത്സ തേടാന്‍ അരവിന്ദ് കെജ്രിവാള്‍ ഒരുങ്ങുന്നു

single-img
20 February 2015

Kejriwal-Coughരാഷ്ട്രീയത്തില്‍ മാത്രമേ കെജ്രിവാളിന് നരേന്ദ്ര മോഡിയുമായി അഭിപ്രായ വ്യത്യാസമുള്ളൂ. തനിക്ക് ഉള്‍കൊള്ളാന്‍ കഴിയുന്ന എന്തിനെയും ഡല്‍ഹി മുഖ്യമന്ത്രി മാനിക്കുക തന്നെ ചെയ്യും. ചുമച്ചു ചുമച്ചു വശംകെട്ട അരവിന്ദ് കെജ്രിവാള്‍ ഒടുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഉപദേശം തന്നെ ഉള്‍കൊണ്ടു.

നരേന്ദ്ര മോഡിയുടെ നിര്‍ദേശപ്രകാരം അരവിന്ദ് കെജ്രിവാള്‍ ബംഗളുരുവിലെ യോഗാചാര്യന്റെ ചികിത്സ തേടാന്‍ ഒരുങ്ങുകയാണ്. യോഗാചാര്യന്‍ ഡോ. എച്ച്ആര്‍ നാഗേന്ദ്രയുടെ ചികിത്സ തേടാന്‍ കെജ്രിവാള്‍ തയാറെടുക്കുന്നത്.

കഴിഞ്ഞദിവസം ഡല്‍ഹിയില്‍ പൊതു പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ നിരന്തരം കെജ്രിവാള്‍ ചുമയ്ക്കുന്നതു ശ്രദ്ധയില്‍പെട്ടാണ് മോഡി നാഗേന്ദ്രയെക്കുറിച്ചു പറഞ്ഞത്. തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഉപദേശം സ്വീകരിച്ചു ചികിത്സയ്ക്കു തയാറാവുകയായിരുന്നു ബംഗളുരുവിന് സമീപം ജിഗാനിയിലാണ് സ്വാമി വിവേകാനന്ദ അനുസന്ധാന സമസ്ഥാനയുടെ സ്ഥാപകനായ നാഗേന്ദ്ര താമസിക്കുന്നത്. ഇവിടെയെത്തിയായിരിക്കും കെജ്രിവാള്‍ ചികിത്സ തേടുക.പത്തുവര്‍ഷത്തിലേറെയായി പ്രധാനമന്ത്രിയുമായി നാഗേന്ദ്ര അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട്. നിലവില്‍ ഗുജറാത്ത് മന്ത്രിസഭാംഗങ്ങളുടെ ഔദ്യോഗിക യോഗാചാര്യനാണ് നാഗേന്ദ്ര.