ലൈക്ക് നേടാന്‍ ആമയുടെ പുറത്ത് കയറിനിന്ന് ഫോട്ടോയെടുത്ത യുവാവ് അറസ്റ്റില്‍.

single-img
20 February 2015

21646_656792ഫേസ് ബുക്കില്‍ ലൈക്ക് കിട്ടുന്നതിനുവേണ്ടി ആമയുടെ പുറത്ത് കയറിനിന്ന് ഫോട്ടോയെടുത്ത യുവാവ് അറസ്റ്റില്‍. ഹൈദരാബാദ് സ്വദേശി ഫസല്‍ ഷെയ്ക്ക് ആണ് അറസ്റ്റിലായത്. ഹൈദരാബാദിലെ നെഹ്‌റു സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നാണ് ഫസല്‍ ഫോട്ടോയെടുത്തത്.

ഫോട്ടോയ്ക്കായി ഇയാള്‍ തെരഞ്ഞെടുത്തതാവട്ടെ, കൂട്ടത്തില്‍ ഏറ്റവും പ്രായം കൂടിയ ആമയെയും. ഏകദേശം 120 വയസുള്ള ആമയായിരുന്നു ഇത്. ഫോട്ടോകള്‍ നിരവധിയാളുകള്‍ ഷെയര്‍ ചെയ്തു തുടങ്ങിയതോടെ സംഭവം എല്ലാവരും അറിയുകയും ചെയ്തതോടെ സംഭവത്തിന്റെ ഗതി മാറി. ഫോട്ടോ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്തോടെയാണ് ഫസല്‍ ഷെയ്ക്കിനെ അറസ്റ്റ് ചെയ്യാനുളള നീക്കം ആരംഭിച്ചത്.

വന്യജീവി നിയമപ്രകാരം പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു. കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ ഇയാള്‍ക്ക് പിഴയൊ ആറുമാസംവരെ തടവുശിക്ഷയൊ ലഭിച്ചേക്കാം.