4.31 കോടി രൂപ; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോട്ട് ലേലത്തില്‍ പോയി

single-img
20 February 2015

modi-suit_650_012615070705പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ ധരിച്ച സ്വന്തം പേരു തുന്നിയ സ്യൂട്ടിന്റെ ലേലത്തുക 4.31 കോടി രൂപയ്ക്ക് ലേലത്തില്‍ പോയി. ഗുജറാത്ത് ആസ്ഥാനമായുള്ള സന്നദ്ധ സംഘടന നടത്തുന്ന ലേലത്തിലാണ് ഈ ഉയര്‍ന്ന തുകയ്ക്ക് ലേലം മപായത്.

ലേലത്തില്‍ ലഭിക്കുന്ന തുക ഗംഗാ നദിയുടെ ശുചീകരണത്തിനും വിവിധ സന്നദ്ധ സേവനങ്ങള്‍ക്കുമായി ഉപയോഗിക്കാനാണ് തീരുമാനം. സ്യൂട്ടിന് പുറമെ മോദിക്കു ലഭിച്ച സ്വര്‍ണത്തിലും, വെള്ളിയിലും, മരത്തിലും തീര്‍ത്ത വിവിധ വസ്തുക്കളും ലേലത്തിലുണ്ട്. സ്വന്തം പേരു തുന്നിയ സ്യൂട്ട് ധരിച്ച മോദിയുടെ നടപടി ഏറെ വിമര്‍ശനം നേരിട്ടിരുന്നു.