ശ്രേയംസ് കുമാര്‍ എംഎല്‍എ സിപിഎം സമ്മേളന വേദിയിലെത്തി

single-img
20 February 2015

Sreyamskumarശ്രേയംസ് കുമാര്‍ എംഎല്‍എ സിപിഎം സമ്മേളന വേദിയിലെത്തി. പ്രത്യേക ക്ഷണിതാവായാണ് ജെഡിയു എംഎല്‍എ ശ്രേയംസ് കുമാര്‍ സമ്മേളനത്തില്‍ പങ്കെടുത്തത്. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ വിഭാഗം ഇടതുപക്ഷവുമായി അടുക്കുന്നുവെന്ന ചര്‍ച്ചകളും ഇതോടെ സജീവമാകും.

സിപിഎം ക്ഷണിച്ചിട്ടാണ് സമ്മേളനത്തിന് എത്തിയതെന്ന് ശ്രേയംസ് കുമാര്‍ ഇതിനെക്കുറിച്ച് പ്രതികരിച്ചു. ശ്രേയംസ് കുമാര്‍ മാതൃഭൂമി പത്രത്തിന്റെ എംഡി എന്ന നിലയിലാണ് പങ്കെടുക്കന്നതെന്ന് സിപിഎം വ്യക്തമാക്കി.