സീബ്രാലൈനില്‍ കൂടി റോഡ് മുറിച്ച് കടന്ന അധ്യാപിക പൊലീസ് ജീപ്പിടിച്ചു മരിച്ച സംഭവത്തില്‍ പോലീസുകാരന് അറസ്റ്റില്‍
സീബ്രാ ലൈനിലൂടെ ചെറുവണ്ണൂരില്‍ റോഡ് മുറിച്ചുകടക്കുകയായിരുന്ന അധ്യാപിക റോള ഡോറീന വില്‍സണ്‍ പൊലീസ് വാഹനമിടിച്ചു മരിച്ചു. സംഭവത്തില്‍ ഫറോക്ക് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ സജേഷ് കുമാറിനെ ട്രാഫിക് പൊലീസ് അറസ്റ്റ് ചെയ്തു.
എന്നാല്‍ പോലീസ് വാഹനം പരിശോധിച്ച മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വാഹനത്തിന്റെ ബ്രേക്കിനു തകരാറുണ്ടെന്നു റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണ്. മോട്ടോര്‍ വാഹനവകുപ്പിന്റെ ചേവായൂരിലുള്ള മോട്ടോര്‍ വെഹിക്കിള്‍ യാര്‍ഡിലെത്തിച്ച് വാഹനം വിദഗ്ധപരിശോധന നടത്തിയിരുന്നു. വാഹനത്തിന്റെ എന്ജിന് കാര്യമായ പ്രശ്നങ്ങളില്ല. എന്നാല്‍, വാഹനത്തിന് ബ്രേക്ക് നന്നെ കുറവാണ്. വേഗതയില്‍ വരുമ്പോള്‍ ബ്രേക്കിട്ടാലും വാഹനം നില്‍ക്കില്ല. കാര്യമായ പരിപാലനമില്ലാത്തതിനാല്‍ ബോഡി തുരുന്പെടുത്തിട്ടുണ്ട്. അടുത്തദിവസം വാഹനത്തിന്റെ മറ്റുരേഖകള്കൂടി പരിശോധിച്ച് ട്രാഫിക് പോലീസിന് റിപ്പോര്‍ട്ട് നല്‍കും.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് എതിരെയാണ് സജേഷിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.