മുഖം മറച്ച് പുറത്തിറങ്ങുന്ന പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്യണമെന്ന് സത്ത്‌ന മേയര്‍

single-img
20 February 2015

covered-faceമധ്യപ്രദേശ്(സാത്ത്‌ന): മുഖം മറച്ച് പുറത്തിറങ്ങുന്ന പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്യണമെന്ന് സത്ത്‌ന മേയര്‍ മമത പാണ്ഡെയുടെ ഉത്തരവ്. മുഖം മൂടി ധരിക്കുന്നത് കുറ്റവാളികൾക്ക് രക്ഷപ്പെടാനുള്ള അവസരം ഒരുക്കുകയാണെന്നും അത്തരം സംഭവങ്ങള്‍ക്കെതിരെ നടപടിയെടുക്കേണ്ടത് മേയറുടെ ഉത്തരവാദിത്വമാണെന്നുമാണ് മേയറുടെ വാദം.

ഇസ്‌ലാം മതത്തിലുള്ളവര്‍ അടക്കം നിരവധിപ്പേര്‍ക്ക് മുഖം മറക്കുന്നത് ആചാരത്തിന്റെ ഭാഗമാണെന്ന് അത്തരം വാദങ്ങള്‍ പ്രസക്തിയില്ലെന്നാണ് മേയര്‍ പറഞ്ഞത്. മോട്ടോര്‍ വാഹനങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ വെയിലില്‍ നിന്ന് രക്ഷനേടാന്‍ മുഖം മറക്കുന്നതും നിരോധിച്ചിരിക്കുന്നുവെന്നും മേയര്‍ പറഞ്ഞു.