ശിവരാത്രി ദിവസം 16 കാരിയെ പീഡിപ്പിച്ചതായി പരാതി

single-img
19 February 2015

rapeകഴക്കൂട്ടം: 16 കാരിയെ പീഡിപ്പിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ശരത്തിനെ(23) കഴക്കൂട്ടം പോലീസ് അറസ്റ്റു ചെയ്തു. ശിവരാത്രി ദിവസമാണ് മേനം കുളം സ്വദേശിയായ പ്രതി പത്താം ക്ലാസ്സ് വിദ്യാർഥിനിയെ പീഡനത്തിന് ഇരയാക്കിയതെന്ന് കഴക്കൂട്ടം സിഐ അനിൽ കുമാർ ഈ-വാർത്തയോട് പറഞ്ഞു. അതേസമയം സംഭവത്തിൽ നേരിട്ട് ബന്ധമുണ്ടെന്ന് വിശ്വസിക്കുന്ന വംഷീ കൃഷ്ണനെന്ന് യുവാവിനെതിരേയും പോലീസ് അന്വേഷണം നടത്തുകയാണ്.