സാധാരണക്കാര്‍ താമസിക്കുന്ന കോളനി- ചേരിപ്രദേശങ്ങളില്‍ ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ ജനങ്ങള്‍ക്ക് മുഖ്യമന്ത്രിയേയും മന്ത്രിമാരേയും കണ്ട് പരാതി പരിഹരിക്കാന്‍ ജനതാ ദര്‍ബാര്‍ വരുന്നു

single-img
19 February 2015

_ARVIND_KEJRIWAL_S_1717551fകെജരിവാള്‍ എന്ന ജനകീയ മുഖ്യമന്ത്രി തന്റെ ശ്രദ്ധ ജെല്‍ഹിയിലെ നഗരപ്രാന്തങ്ങളിലും- ചേരിപ്രദേശങ്ങളിലേക്ക് പതിപ്പിക്കുകയാണ്. അതിന്റെ തുടക്കമെന്ന നിലയിലാണ് ഡെല്‍ഹി നഗരപ്രാന്തത്തിലെ കൗസുംബിയിലെ ആം ആദ്മി പാര്‍ടിയുടെ ഓഫീസില്‍ എല്ലാ ബുധന്‍, വ്യാഴം, വെളളി ദിവസങ്ങളില്‍ ജനതാദര്‍ബാര്‍ സംഘടിപ്പിക്കാന്‍ കേജരിവാള്‍ തീരുമാനിച്ചു കഴിഞ്ഞു.

നഗരകേന്ദ്രത്തില്‍ നിന്നും മാറിയുളള സാധാരണക്കാര്‍ താമസിക്കുന്ന ഇടമാണ് കൗസുംബിയിലെ ജനങ്ങള്‍ക്ക് മുഖ്യമന്ത്രിയേയും മന്ത്രിമാരേയും നേരില്‍ കണ്ട് പരാതികള്‍ പരിഹരിക്കാനുളള തുറന്ന വേദിയാകും ജനതാദര്‍ബാര്‍. ഈ സംവിധാനം ഡെല്‍ഹി മുഴുവന്‍ വ്യാപിപ്പിക്കാനാണ് കെജരിവാള്‍ ആലോചിക്കുന്നത്.

സാധാരണക്കാരന്റെ ചുറ്റുവട്ടങ്ങളിലേക്ക് ഭരണത്തെ എത്തിക്കാനുളള ബോധപൂര്‍വ്വമായ നീക്കമാണിതെന്ന് ആംആദ്മി പറയുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ജനുവരി 11 ന് കേജരിവാള്‍ നടത്തിയ ജനതാ ദര്‍ബാര്‍ നൂറുകണക്കിനാളുകളുടെ തിക്കിതിരക്കും തളളും കാരണം പിരിച്ചുവിടേണ്ടിവന്നതിന്റെ ഓര്‍മ്മകളും ആംആദ്മിയെ വേട്ടയാടുന്നുണ്ട്.