ബി.ജെ.പി നേതാവിന്റെ റിസോര്‍ട്ടില്‍ ഏഴുവയസ്സുകാരി ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ടു

single-img
19 February 2015

kidd

ഹാരാഷ്ട്രയിലെ ലോണവാലയിലെ ബി.ജെ.പി മുന്‍ എം.എല്‍.എയുടെ സ്വകാര്യ റിസോര്‍ട്ടിന്റെ ടെറസില്‍ വിവാഹച്ചടങ്ങിനിടെ കാണാതായ ഏഴുവയസുകാരിയെ ക്രൂരമായ പീഡനത്തിനിരയായി കഴുത്തറുത്തുകൊന്ന നിലയില്‍ കണ്ടെത്തി.

ഞായറാഴ്ച്ച റിസോര്‍ട്ടില്‍ നടന്ന വിവാഹസല്‍ക്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ മാതാപിതാക്കള്‍ക്കൊപ്പമെത്തിയ ഏഴുവയസുകാരിയെ രാത്രി ഒമ്പതുമണിയോടെ കാണാതാവുകയായിരുന്നു. ഇതേ തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ചൊവാഴ്ച്ച കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

കുട്ടി ക്രൂരമായ പീഡനത്തിനിരയായെന്നും ശരീരത്തില്‍ നിറയെ മുറിവുകളുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. വിവാഹ ചടങ്ങില്‍ പങ്കെടുത്തവരെയും റിസോര്‍ട്ടിലെ സ്റ്റാഫുകളെയും കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്.