മാഞ്ചി നാളെ വിശ്വാസവോട്ട് തേടും, ബിഹാര്‍ പതിവ്‌പോലെ കുതിരകച്ചവടത്തിന് വേദിയാകുമോ?

single-img
19 February 2015

Manjhi_Nitish-Kumarബിഹാര്‍ രാഷ്ട്രീയത്തില്‍ നാളെ എന്ത് സംഭവിക്കും. എന്തായാലും ഒരുകാര്യം ഉറപ്പാണ് ‘ ബിഹാര്‍ നിയമസഭ ചില അപ്രതീക്ഷിത നീക്കങ്ങള്‍ക്ക് സാക്ഷിയാകും.
ബീഹാറില്‍ മുഖ്യമന്ത്രി ജിതിന്‍ റാം മാഞ്ചി നാളെ വിശ്വാസവോട്ട് തേടാനിരിക്കെ കുതിരകച്ചവടത്തിന് സാധ്യത വര്‍ദ്ധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ നാളെ ഭൂരിപക്ഷം തെളിയിക്കാനാകുമെന്ന് ജിതന്‍ റാം മാഞ്ചി ഉറപ്പിച്ചുപറയുകയും ചെയ്യുന്നു. 130 എംഎല്‍എമാരെ കൂടെ നിര്‍ത്തി നിതീഷ്‌കുമാര്‍ വെല്ലുവിളിക്കുമ്പോഴും നിറഞ്ഞ ആത്മവിശ്വാസത്തിലാണ് മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചി മുന്നോട്ടുപോകുന്നത്. എല്ലാ എം.എല്‍.എമാരോടും വ്യക്തിപരമായി തന്നെ മാഞ്ചി പിന്തുണ തേടുകയും ചെയ്തു. വിശ്വാസവോട്ടെടുപ്പില്‍ മാഞ്ചിയെ പിന്തുണക്കാന്‍ ബി.ജെ.പി തീരുമാനിച്ചിട്ടുണ്ട്. 87 അംഗങ്ങളാണ് ബി.ജെ.പിക്കുള്ളത്.

 

233 അംഗ നിയമസഭയില്‍ 117 അംഗങ്ങളുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. സ്വന്തം പിന്തുണ തെളിയിക്കാന്‍ നിതീഷ്‌കുമാര്‍ 130 എം.എല്‍.എമാരെ നേരത്തെ രാഷ്ട്രപതിക്ക് മുമ്പില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ അവസാനനിമിഷം നീതീഷ്‌കുമാറിന്റെ പക്ഷത്ത് നിന്നും ചില എം.എല്‍.എമാര്‍ മാഞ്ചിയെ പിന്തുണയ്ക്കാനുള്ള സാധ്യത ഉണ്ടെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വ്യക്തമാക്കുന്നു. നിതീഷിനൊപ്പം നില്‍ക്കുന്ന എം.എല്‍.എമാര്‍ക്ക് മാഞ്ചി മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തതായും ആരോപണമുണ്ട്.