സൗദിയയില്‍ അടുത്തമാസം പൊതുമാപ്പ്

single-img
19 February 2015

Illegal immigrant workers cover their heads from the heat as they wait in line at the Saudi immigration offices at the Alisha area, west of Riyadhഅനധികൃത വിദേശ തൊഴിലാളികള്‍ക്ക് താമസ രേഖകള്‍ ശരിയാക്കി രാജ്യത്തു തുടരുകയോ കേസുകളില്ലാതെ നാട്ടിലേക്കു മടങ്ങുകയോ ചെയ്യുന്നതിന് അടുത്ത മാസം പൊതുമാപ്പ് പ്രഖ്യാപിക്കുമെന്ന് സൗദി ഉപകിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരന്‍ അറിയിച്ചു. നിതാഖാത്ത് നടപ്പാക്കുന്നതിന്റെ ഭാഗമായി 2013 ഏപ്രില്‍ മുതല്‍ ഒക്‌ടോബര്‍ മൂന്നു വരെ സമാനമായ ഇളവ് പ്രഖ്യാപിച്ചിരുന്നു.

2008നു മുന്‍പു തീര്‍ഥാടക വീസയിലെത്തി അനധികൃതമായി തങ്ങിയവര്‍, തൊഴില്‍-താമസ രേഖകള്‍ ഇല്ലാത്തവര്‍, സ്‌പോണ്‍സര്‍ഷിപ് മാറി ജോലി ചെയ്യുന്നവര്‍, ഒളിച്ചോടിയെന്ന പരാതിയില്‍ കുടുങ്ങിയവര്‍ തുടങ്ങിയവര്‍ക്കു പൊതുമാപ്പിനു തുല്യമായ ആനുകൂല്യങ്ങളോടെയാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. നിതാഖാത്ത് മൂന്നാം ഘട്ടം ഏപ്രില്‍ 20ന് പ്രാബല്യ ത്തില്‍ വരുമെന്ന് സൗദി തൊഴില്‍മന്ത്രി ആദില്‍ ഫഖീഹ് നേരത്തെ അറിയിച്ചിരുന്നു.