ഐഎസ് ക്രൂരതകള്‍ക്കെതിരെ യുഎന്‍ രക്ഷാസമിതി യോഗം ഇന്ന്

single-img
18 February 2015

isis_1ലോകത്തെ നടുക്കിയ 21 ഈജിപ്ഷ്യന്‍ കോപ്റ്റിക് ക്രൈസ്തവരെ ശിരഛേദം ചെയ്ത സംഭവത്തില്‍ യുഎന്‍ രക്ഷാസമിതി അടിയന്തര യോഗം ഇന്ന് ചേരും. ലിബിയയിലാണ് ഐഎസ് ഭീകരര്‍ ക്രൈസ്തവരെ ശിരച്ഛേദം ചെയ്ത് കൊലപ്പെടുത്തിയത്.

അതേസമയം, ലിബിയയിലെ ഐഎസ് കേന്ദ്രങ്ങള്‍ക്കു നേരെ ഈജിപ്ത് വ്യോമാക്രമണം തുടരുകയാണ്. ഈജിപ്ഷ്യന്‍ സൈനിക അധിനിവേശം ഉടന്‍ അവസാനിപ്പിക്കണമെന്ന് ലിബിയയും യു.എന്നിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈജിപ്തിന്റെ വ്യോമാക്രമണങ്ങളില്‍ സിവിലിയന്മാരും കൊല്ലപ്പെടുന്നതായി റിപ്പോര്‍ട്ട് വന്നതിനാലാണിത്.