സെക്രട്ടറിയേറ്റ് വളയല്‍ ഒറ്റ ദിവസം കൊണ്ട് പിന്‍വലിച്ചതിന്റെ സത്യം സഖാക്കളോട് വെളിപ്പെടുത്തണമെന്ന് വി.എസ്

single-img
18 February 2015

vsസോളര്‍ വിഷയത്തില്‍ ഇടതു പാര്‍ട്ടികള്‍ നടത്തിയ സെക്രട്ടേറിയറ്റ് ഉപരോധ സമരം തിടുക്കത്തില്‍ പിന്‍വലിച്ചത് എന്നതിന്റെ സത്യം സഖാക്കളോടു വെളിപ്പെടുത്തണമെന്നു വിഎസ്. ആലപ്പുഴ സമ്മേളനത്തില്‍ അവതരിപ്പിക്കാനുള്ള സംഘടനാ റിപ്പോര്‍ട്ടിനു ബദലായി വിഎസ് തയാറാക്കിയ ബദല്‍ കുറിപ്പിലാണ് ആരോപണങ്ങള്‍. സംസ്ഥാന കമ്മിറ്റിയില്‍ തള്ളപ്പെട്ട കുറിപ്പിന്റെ പരിഭാഷ കഴിഞ്ഞ ദിവസം പാര്‍ട്ടി അഖിലേന്ത്യാ സെക്രട്ടറി പ്രകാശ് കാരാട്ടിന് വി.എസ്. കൈമാറിയിട്ടുണ്ട്.

ടിപി വധക്കേസില്‍ പ്രതികളെ ന്യായീകരിക്കുന്നത് ഭയം മൂലമാണെന്നും പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ സിപിഎം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പി.കെ. കുഞ്ഞനന്തനും മനോജും വായ് തുറക്കുന്നതിനെ ഭയക്കുന്നുവെന്നും വി.എസ്. ആരോപിക്കുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണകാലത്ത് വിഎസിന്റെ ചിത്രം ഫഌ്‌സ് ബോര്‍ഡുകളില്‍ ഉള്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്ത പിണറായി അതിലൂടെ വിവാദം തുടങ്ങിവെയ്ക്കുകയും അതുമൂലം തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു ഭൂരിപക്ഷം കിട്ടാതിരിക്കാന്‍ കാരണമായെന്നും വി.എസ്. പറയുന്നു.

അച്ചടക്കമെന്നാല്‍ ആരോടും ആലോചിക്കാതെയുള്ള തീരുമാനങ്ങള്‍ക്ക് ‘ആമേന്‍ പറയുകയെന്നാണ് പിണറായിയുടെ വിചാരം. ടിപി വധം, ആര്‍എസ്പിക്കു സീറ്റു നിഷേധിച്ചത്, സെക്രട്ടേറിയറ്റ് ഉപരോധം തുടങ്ങിയ കാര്യങ്ങളില്‍ പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടുകളെയും വി.എസ് ചോദ്യം ചെയ്യുന്നുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആര്‍എസ്പിക്കു സീറ്റു നല്‍കാതിരുന്നതിനു പിണറായി പറഞ്ഞ കാരണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്നും വിഎസ് ആരോപിക്കുന്നു.

ഇടതുപക്ഷ ആശയങ്ങളോട് അടുത്തു നില്‍ക്കുനന് സഖ്യകക്ഷികളെ ഒന്നൊന്നായി ഒഴിവാക്കി വലതുപക്ഷക്കാരെയും അഴിമതിക്കാരെയും വര്‍ഗീയ പാര്‍ട്ടികളെയും കൂടെക്കൂട്ടുകയെന്ന തികഞ്ഞ വലതുപക്ഷ വ്യതിയാനമാണ് പിണറായി നടത്തുന്നതെന്നമുള്ള ഗുരുതരമായ ഏആരോപണങ്ങളും വി.എസ് ഉന്നയിച്ചിട്ടുണ്ട്.