അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ വെടിവയ്പ്

single-img
16 February 2015

Pakistan
അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയപ്. ജമ്മു കാശ്മീരിലെ അര്‍മിയ സെക്ടറിലാണ് ഇന്ത്യന്‍ സൈനീക പോസ്റ്റുകള്‍ക്കു നേരെ പാക്കിസ്ഥാന്‍ വെടിവയ്പ് നടത്തിയത്. ഒരു പ്രകോപനവുമില്ലാതെ മണിക്കൂറുകളോളം വെടിവെയ്ക്കുകയായിരുന്നുവെന്നാണ് ഇന്ത്യന്‍ സേന പറയുന്നത്.

കഴിഞ്ഞ ദിവസങ്ങളിലായി പാകിസ്ഥാന്‍ നിര്‍ത്തിവെച്ചിരുന്ന വെടിവെയ്പ്പ് വീണ്ടും പുനരാരംഭിച്ചതിന്റെ സൂചനയാണിതെന്നും ഇന്ത്യന്‍ സേന കരുതുന്നു.