ബംഗാള്‍ ഉപതെരഞ്ഞെടുപ്പ് നടന്ന എല്ലാ സീറ്റിലും സി.പി.എം മൂന്നാം സ്ഥാനത്ത്

single-img
16 February 2015

cpm flag_1ബംഗാളില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ടു സീറ്റുകളിലും സി.പി.എം. മൂന്നാം സ്ഥാനത്ത്. രണ്ട് സീറ്റിലും തൃണമൂല്‍ കോണ്‍ഗ്രസ് ജയിച്ചു.

കൃഷ്ണഗഞ്ച് നിയമസഭാ സീറ്റില്‍ 37,000 വോട്ടുകള്‍ക്ക് തൃണമൂല്‍ സ്ഥാനാര്‍ഥി സത്യജിത് ബിശ്വാസ് ബിജെപി സ്ഥാനാര്‍ഥി മാനബേന്ദ്രയെ തോല്‍പ്പിച്ചു. കഴിഞ്ഞതവണ സി.പി.എം ഇവിടെ രണ്ടാം സ്ഥാനത്തായിരുന്നു. ഇവിടെ കോണ്‍ഗ്രസിന് നാലാംസ്ഥാനമാണുള്ളത്.

ബോംഗന്‍ ലോക്‌സഭാമണ്ഡലത്തില്‍ തൃണമൂലിന്റെ മമത്ബാല താക്കൂര്‍ തൊട്ടുപിന്നിലുള്ള ബിജെപി സ്ഥാനാര്‍ഥിയെക്കാള്‍ 84,000 ത്തേളം വോട്ടിനു മുന്നിലെത്തിയാണ് വിജയിച്ചത്. കഴിഞ്ഞ തവണ ഇവിടെയും സിപിഎം രണ്ടാംസ്ഥാനത്തായിരുന്നു.