കൊല്‍ക്കത്തയില്‍ ബി.ജെ.പി ഓഫീസിനുള്ളില്‍ 5 വയസ്സുകാരി ബലാത്സംഗത്തിന് ഇരയായി

single-img
14 February 2015

bjp_0അഞ്ച് വയസ്സുകാരി കൊല്‍ക്കത്തയിലെ ബിജെപി ഓഫീസിനുള്ളില്‍ ബലാത്സംഗത്തിനിരയായ സംഭവത്തില്‍ 17കാരനെ പൊലീസ് അസ്റ്റ് ചെയ്തു. തെക്കന്‍ കൊല്‍ക്കത്തയിലെ ബെഹ്ലയിലുള്ള ബിജെപി മണ്ഡലം കമ്മിറ്റി ഓഫീസിനുള്ളിലാണ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായത്. ബിജെപി ഓഫീസിന് സമീപത്തുള്ള കടഉടമയുടെ മകനെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ബിജെപി ഓഫീസിന്റെ താക്കോല്‍ ഈ കടയിലാണ് സൂക്ഷിക്കാറുള്ളതെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ ഉച്ചയോടെ കുട്ടിയെ കാണാതായിരുന്നു. പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് ബിജെപി ഓഫീസിലെത്തിയ നാട്ടുകാരാണ് സംഭവം ആദ്യമറിഞ്ഞത്. തുടര്‍ന്ന് മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് പൊലീസ് 17കാരനെ അറസ്റ്റ് ചെയ്തത്.

ചില പ്രദേശവാസികള്‍ ക്ഷുഭിതരായി ബിജെപി ഓഫീസ് വാതില്‍ തല്ലിപ്പൊളിക്കാന്‍ ശ്രമിച്ചെങ്കിലും മറ്റുള്ളവര്‍ തടഞ്ഞു. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രാഥമിക പരിശോധനയില്‍ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായെന്ന് വ്യക്തമായിട്ടുണ്ടെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പൊലീസ് റാഷിദ് മുനീര്‍ ഖാന്‍ പറഞ്ഞു.